Sunday, 18 May 2014

paravathani kavitha :                                              പരവതാ...

paravathani kavitha :                                              പരവതാ...:                                              പരവതാനി ഞാനിതാ ശയിക്കുന്നീ കാലമാം പരവതാനിയിൽ കാലനെപ്പോലും വെല്ലിടുന്ന കാലമാം പരവതാനിയിൽ ഞാ...
                                             പരവതാനി
ഞാനിതാ ശയിക്കുന്നീ കാലമാം പരവതാനിയിൽ
കാലനെപ്പോലും വെല്ലിടുന്ന കാലമാം പരവതാനിയിൽ
ഞാനും പറന്നു പോകുന്നു വേഗത്തിൽ
ഇ പരവതനിക്കൊപ്പമെങ്ങൊട്ടെന്നരിയാതെ .......
എന്തിനെന്നറിയാതെ..... ഏതിനെന്നറിയാതെ....
ഞാനിതാ ശയിക്കുന്നീ കാലമാം പരവതാനിയിൽ
ഞെട്ടിത്തെറിച്ചു ഞാൻ ഒരുകുട്ടിപോൽ കാലത്തിൻ
കലഹക്കുഴിയിൽ വീണ കൂട്ടരേ കണ്ടിട്ട് ..........
പിന്നെയും വേഗത്തിൽ പായുന്നി പരവതാനി
കണ്ണിരുകാണാതെ , കരച്ചിൽ കേൾക്കാതെ....
എങ്കിലും ഞാനിതാ ശയിക്കുന്നു കാലമാം പരവതാനിയിൽ
ശയിച്ചല്ലേ ശമിക്കു ഇ മർത്യ ജന്മം മഹാഭ്യാസം
കാലം പായുന്ന പാച്ചിലിൽ കാണാത്ത കണ്ണുനീർ കണ്ടെൻ കണ്ണുചുവക്കുന്നു ....
കാലത്തിൻ പാനപാത്രം നുഗർനെൻ കരളും സ്നേഹം മറന്നുപോകുന്നു.....
മായാത്ത സ്നേഹത്തിൻ, മറയാത്ത നന്മതൻ ലോകത്തുനിന്ന് നാം പോകയായി ........
കാലതോടോപ്പാമി പരവതാനിയിൽ ബോധമില്ലാത്ത ...,സ്നേഹമില്ലാത്ത മരുഭുമികളിലേക്....
എങ്കിലും അറിവിന്റെ അറിയാത്ത ഗുഹകളിൽ , കാലം കാണാത്ത ഓർമതൻ പടവുകളിൽ
സ്നേഹം ആരോരുമറിയാതെ കരയുന്നു....................
കാലമേ തിരിച്ചു പോവുക........... സ്നേഹത്തിന്റെ വസന്ത കാലത്തേക്ക്.....
പരവതാനി - അടിമന ശ്രീജിത്ത്‌ നമ്പൂതിരി